6വയസ്സുകാരിയുടെ നിര്‍ണായക മൊഴി… സംഘത്തില്‍….
കൊല്ലം: കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആറു വയസ്സുകാരിയുടെ നിര്‍ണായക മൊഴി പുറത്ത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന് ആറു വയസ്സുകാരി പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റേയും രേഖാചിത്രം ഉടന്‍ പുറത്തുവിടും. ഒപ്പമുണ്ടായിരുന്നവരുടെ മുഖം ഓര്‍മ്മയില്ലെന്നും കുട്ടി മൊഴി നല്കി.