എൻ.സി.സി കേഡറ്റിൻ്റെ കൈ കണ്ണിൽ തട്ടി.. അസ്വസ്ഥനായ മുഖ്യമന്ത്രി….
മലപ്പുറം: മഞ്ചേരി മണ്ഡലത്തിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനിടയിൽ എൻ.സി.സി കേഡറ്റിൻ്റെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടി. എൻസിസി കേഡറ്റ് സ്വീകരിക്കുന്നതിനിടെ കൈ വീശിയപ്പോൾ കണ്ണിൽ ഇടിക്കുകയായിരുന്നു. അസ്വസ്ഥനായ മുഖ്യമന്ത്രി കണ്ണട ഊരി അൽപ നേരം തൂവാല കൊണ്ട് കണ്ണ് തുടച്ച ശേഷമാണ് പ്രസംഗിക്കാൻ എഴുന്നേറ്റത്.