ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ രേഖാചിത്രവുമായി സാമ്യം.. ഷാജഹാന്റെ വീട്…
കൊല്ലം: ആറ് വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള കുണ്ടറ സ്വദേശി ഷാജഹാന്റെ വീട് അജ്ഞാതർ അടിച്ചു തകർത്തു. രേഖാചിത്രത്തിലെ സാമ്യത്തിന്റെ പേരിൽ ഷാജഹാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. അബിഗേലിനെ തിരിച്ചുകിട്ടിയതിന് പിന്നാലെയാണ് കുണ്ടറ സ്വദേശിയായ ജിം ഷാജി എന്ന ഷാജഹാനാണ് കേസിലെ പ്രതിയെന്ന തരത്തിൽ പ്രചാരണമുണ്ടായത്. വ്യാജ വാർത്തകൾ ഏറ്റുപിടിച്ചെത്തിയ ചിലർ ഷാജഹാന്റെ കല്ലമ്പലത്തെ വീട്ടിലെ ജനലുകളും വാതിലുകളും അടിച്ചുതകർക്കുകയായിരുന്നു. അതേസമയം തനിക്ക് കേസുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും ഷാജഹാൻ കുണ്ടറ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകി.