കരഞ്ഞപ്പോള്‍ വായപൊത്തി… ഒറ്റയ്ക്കിരുത്തി ഭക്ഷണം നല്‍കിയശേഷം….

കൊല്ലം: അച്ഛനെയും അമ്മയെയും സഹോദരനെയും കാണാതെ ഞെട്ടലോടെ ഇന്നലെ രാത്രി നടന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞ് ആറുവയസുകാരി അബിഗേല്‍. തട്ടിക്കൊണ്ടുപോയവര്‍ കൊല്ലം ആശ്രാമം മൈതാനത്ത് അബികേലിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. എ.ആര്‍ ക്യാമ്പില്‍ എത്തിച്ച അബിഗേലുമായി അച്ഛന്‍ റെജിയും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംസാരിച്ചു. ഇപ്പോഴും സംഭവത്തിന്‍റെ ഞെട്ടലില്‍നിന്ന് കുഞ്ഞ് മുക്തയായിട്ടില്ല. പ്രാഥമികമായി കുട്ടി പറഞ്ഞ കാര്യങ്ങള്‍ വെച്ചുകൊണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. അബിഗേലിന്‍റെ മൊഴി സംബന്ധിച്ചുള്ള വിവരങ്ങള്‍ എഡിജിപി എം.ആര്‍ അജിത് കുമാറാണ് വ്യക്തമാക്കിയത്. കാറിലേക്ക് കയറ്റിയ ഉടനെ കരഞ്ഞപ്പോള്‍ വായ പൊത്തിപിടിച്ചുവെന്നും പിന്നീട് പിന്‍സീറ്റില്‍ കിടത്തിയെന്നുമാണ് അബിഗേല്‍ സാറയുടെ പ്രാഥമിക മൊഴി.

പിന്നീട് ഒരു വലിയ വീട്ടിലാണ് എത്തിച്ചതെന്നും ഒറ്റയ്ക്കിരിത്തി ഭക്ഷണം നല്‍കിയെന്നും ഇതിനുശേഷം കാര്‍ട്ടൂണ്‍ കാണിച്ചുവെന്നും അബിഗേല്‍ പൊലീസിനോട് പറഞ്ഞു. രാവിലെ ഉറക്കമുണര്‍ന്നശേഷം ചിന്നക്കടയില്‍ എത്തിച്ചുവെന്നും കുട്ടി പറഞ്ഞു. നീലക്കാറിലാണ് ചിന്നക്കടയില്‍ എത്തിച്ചതെന്നും അവിടെനിന്ന് ഓട്ടോറിക്ഷയില്‍ ആശ്രാമത്ത് എത്തിക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

Related Articles

Back to top button