കേരളം കാത്തിരുന്ന വാർത്ത.. ആറു വയസ്സുകാരി അബിഗേൽ സാറയെ….

കൊല്ലം: ഓയൂരിൽ നിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കുട്ടിയെ ആശ്രാമം മൈതാനത്തിന് അടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടുകാരാണ് ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.

Related Articles

Back to top button