ഓച്ചിറ സ്വദേശി‍ എത്തിയത് അടിവയര്‍ വേദനയുമായി…സ്കാനിൽ കണ്ടത്….

അടൂർ: അടിവയറിൽ നിരന്തര വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി. പരിശോധിച്ചപ്പോൾ അര കിലോയോളം ഭാരം വരുന്ന കല്ല് കണ്ടെത്തി. ലൈഫ് ലൈൻ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ അര കിലോയോളം ഭാരം വരുന്ന കല്ല് മൂത്രസഞ്ചിയിൽ നിന്നും നീക്കം ചെയ്തു. ഓച്ചിറ സ്വദേശി അബ്ദുൽ റഹ്മാൻ കുഞ്ഞ് എന്ന 65 കാരന്റെ മൂത്ര സഞ്ചിയിൽ നിന്നാണ് 15 സെന്റീമീറ്റ‍ര്‍ വലിപ്പമുള്ള രണ്ട് കല്ലുകൾ ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

സംസ്ഥാനത്ത് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിപ്പമുള്ള മൂത്ര സഞ്ചിയിലെ കല്ലുകളിൽ ഒന്നാണ് ഇതെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇടവിട്ട് മൂത്രത്തിൽ പഴുപ്പ്, രക്തമയം, അടിവയറിൽ നിരന്തര വേദന തുടങ്ങിയ പ്രശ്നങ്ങളായിരുന്നു അബ്ദുൽ റഹ്മാൻ കുഞ്ഞിനെ അലട്ടിയത്. ഏതാണ്ട് പത്തിലേറെ വർഷങ്ങളായി ഈ പറയുന്ന ബുദ്ധിമുട്ടുകളുമായി ജീവിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ച്ച മുൻപ് യൂറോളജി വിഭാഗം തലവൻ ഡോ. ദീപു ബാബുവിനെ കാണാനെത്തിയത്.

സിറ്റി സ്കാൻ നടത്തിയപ്പോൾ മൂത്രസഞ്ചിയിലെ കല്ല് കണ്ടെത്തി. ഡോ. ദീപു ഉടൻ തന്നെ സർജറി നടത്തുന്നതിന് നിർദ്ദേശം നൽകുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്യത്തിൽ നടന്ന ശസ്ത്രക്രിയയിൽ ലൈഫ് ലൈൻ സർജറി വിഭാഗം തലവൻ ഡോ. മാത്യൂസ് ജോൺ പിന്തുണ നൽകി. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അജോ എം. അച്ചൻകുഞ്ഞും ടീമും, സാംസി, സില്ല എന്നി നേഴ്സുമാരും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Back to top button