കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊച്ചി: കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുസാറ്റിലെ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം. മഴ പെയ്തപ്പോൾ വിദ്യാർഥികൾ വേദിയിലേക്ക് ഓടിക്കയറിയതാണ് അപകട കാരണം. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഇരുപതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലും പത്തടിപ്പാലം കിന്റർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

Related Articles

Back to top button