വയസ് 43.. അവിവാഹിതയായി തുടരുന്നതിന്റെ കാരണം പറഞ്ഞ് നടി നന്ദിനി…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നന്ദിനി. ഒട്ടനവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത നന്ദിനി നിലവിൽ മലയാളത്തിൽ സജീവമല്ല. എങ്കിലും പ്രിയ നായികയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ആഗ്രഹം ഏറെയാണ്. നാൽപത്തി മൂന്ന് കാരിയായ നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്. വിവാഹത്തിൽ നിന്നും തന്നെ പിൻവലിച്ചത് പ്രണയത്തകർച്ചയാണെന്ന് പറയുകയാണ് നന്ദിനി ഇപ്പോൾ.
വിവാഹം എന്നത് നടക്കേണ്ടതാണെങ്കില് നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാൽ ഈ പ്രായത്തിലും വിവാഹം കഴിക്കാന് തയ്യാറാണ്. തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്’, എന്നാണ് നന്ദി പറയുന്നത്. “എന്റെ പ്രണയം തകർന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതിൽ നിന്നും തിരിച്ചു വരാൻ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ആ വേദനയോട് ഞാൻ പിന്നെ യോജിച്ചു തുടങ്ങി. വീട്ടുകാരും ഒത്തിരി സപ്പോർട്ട് ചെയ്തു. ഒടുവിൽ തിരിച്ചെത്തുക തന്നെ ചെയ്തു. വേർപിരിയൽ തീരുമാനം രണ്ട് പേർക്കും ഗുണം ചെയ്തു”, എന്നാണ് നന്ദി പറഞ്ഞത്.
കാമുകനും താനുമായി ആറ് വയസ് വ്യത്യാസമുണ്ടെന്ന് നേരത്തെ നന്ദിനി പറഞ്ഞിരുന്നു. ആദ്യ കാലത്ത് കല്യാണം കഴിഞ്ഞാൽ സിനിമാ മേഖലയിൽ നിൽക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു. അങ്ങനെ എക്സിന് പ്രായം കൂടി വന്നു. കാത്തിരിക്കാൻ പറ്റാതായി. അതുകൊണ്ട് ബ്രേക്കപ്പ് ആവുക ആയിരുന്നു എന്നും അല്ലെങ്കിൽ താൻ സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വരുമായിരുന്നു എന്നും നന്ദിനി പറഞ്ഞിരുന്നു.