മുറിയിൽ സിറിഞ്ചും കുപ്പിയും… അമ്മയെ കെട്ടിപ്പിടിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു….18 കാരന് ദാരുണാന്ത്യം…..

തിരുവനന്തപുരം: വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൽബർട്ട്- ബീന ആൽബർട്ട് ദമ്പതികളുടെ മകൻ അബിൻ ആൽബർട്ട് (18) ആണ് മരിച്ചത്. കാട്ടാക്കട പൂവച്ചലിൽ ആണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെ കിടപ്പുമുറിയിൽ വച്ച് അമ്മയെ കെട്ടിപ്പിടിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. പുലർച്ചെ 6 മണിയോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുറിയിലെ കട്ടിലിൽ നിന്നും സിറിഞ്ചും കട്ടിലിന്റെ അടിയിൽ നിന്നും ഒരു കുപ്പിയും പോലീസ് കണ്ടെടുത്തു. മരണ കാരണം വ്യക്തമല്ല.

Related Articles

Back to top button