രണ്ട് കുട്ടികളുടെ അമ്മ…കാമുകനെ മറക്കാനാകുന്നില്ല… ഭർത്താവ്…

രണ്ട് കുട്ടികളുടെ അമ്മയായെങ്കിലും കാമുകനെ മറക്കാനാകുന്നില്ല. തുടർന്ന് ഭാര്യയെ കാമുകന് വിവാഹം ചെയ്തുകൊടുത്ത് യുവാവ്. ബീഹാറിലെ ദഹിയ ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിരണ്ടുകാരിയും രണ്ട് കുട്ടികളുടെ മാതാവുമായ കാജലാണ് ഭര്‍ത്താവ് അജയ് കുമാറിന്റെ അനുഗ്രഹത്തോടെ കാമുകനെ വിവാഹം കഴിച്ചത്.

2018ലായിരുന്നു അജയ് കുമാറും കാജലും വിവാഹിതരായത്. അജയ് കുമാറിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് തന്നെ യുവതിയും രാജ്കുമാറും ഇഷ്ടത്തിലായിരുന്നു. വിവാഹ ശേഷവും ആ ബന്ധം രഹസ്യമായി തുടര്‍ന്നു. ഭാര്യയ്ക്ക് ഒരു കാമുകനുണ്ടെന്നും ആ ബന്ധം ഇപ്പോഴും തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞാണ് താനറിഞ്ഞതെന്നും തുടർന്ന് വിവാഹം നടത്താൻ തീരുമാനം ആക്കുകയായിരുന്നുവെന്നും അജയ് പറയുന്നു

ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്തത്. താൻ തന്നെ മുൻകൈയെടുത്ത് വിവാഹം നടത്തിക്കൊടുത്തതിനാല്‍ കുടുംബാംഗങ്ങളും ഗ്രാമവാസികളും പ്രശ്നം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും അജയ് പറഞ്ഞു.

Related Articles

Back to top button