ആ പേന മാറ്റിവെച്ച് ജ‍‍ഡ്ജി കോടതി മുറിയിൽ നിന്നിറങ്ങി.. ഇന്ന് മറ്റ് കേസുകളും കേൾക്കില്ല…

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ച ഉത്തരവിൽ ഒപ്പ് വെച്ച ശേഷം പേന മാറ്റിവെച്ച് ജഡ്ജി. എറണാകുളം പോക്സോ കോടതി ജ‍‍ഡ്ജി കെ.സോമനാണ് പേന മാറ്റിവെച്ച് കോടതിമുറിയിൽ നിന്നിറങ്ങിയത്.

വധശിക്ഷയിൽ ഒപ്പുവെച്ച പേന പിന്നീട് ഉപയോ​ഗിക്കാറില്ല. ഇതനുസരിച്ചാണ് കോടതിമുറിയിൽ നിന്ന് പേന മാറ്റിവച്ചത്. ചില ജഡ്ജിമാർ കോടതിമുറിയിൽ തന്നെ പേന കുത്തിയൊടിക്കുന്ന പതിവുമുണ്ട്. ഇന്ന് കോടതി മറ്റ് കേസുകളും കേൾക്കില്ല.

Related Articles

Back to top button