ഒ.പി മുറിക്ക് മുമ്പിലുള്ള കസേരയിൽ ലേഡീസ് ബാഗ്… ബാഗ് തുറന്നപ്പോൾ കണ്ടെത്തിയത്….
അമ്പലപ്പുഴ: പുറക്കാട് കരൂർ പുത്തൻപറമ്പിൽ വീട്ടിൽ മഹേശ്വരി (79), ഭർത്താവ് ജനാർദ്ദനന്റെ ചികിത്സക്കായാണ് മക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്. അടുത്തുണ്ടായിരുന്ന കസേരയിൽ ബാഗ് മറന്നു വെച്ചു. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് അമ്പലപ്പുഴ കരുമാടി കിഴക്കേമുറി പ്രണവം വീട്ടിൽ മോഹനദാസാണ് ബാഗ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് ഒ.പി മുറിക്ക് മുമ്പിലുള്ള കസേരയിൽ ലേഡീസ് ബാഗ് കണ്ടെത്തിയത്. മോഹൻദാസ് ബാഗ് നഴ്സിംഗ് ഓഫീസിൽ എത്തിച്ചു. ബാഗ് പരിശോധിച്ചപ്പോൾ അതിൽ 50,000 രൂപ. ഈ സമയത്താണ് തോട്ടപ്പള്ളി സ്വദേശികളായ ആശുപത്രി ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ട് മഹേശ്വരി ബാഗ് നഷ്ടപ്പെട്ട വിവരമറിയിച്ചത്. തുടർന്ന് ഞായറാഴ്ച ബാഗ് പുന്നപ്ര സ്റ്റേഷനിലെത്തിച്ച് മഹേശ്വരിക്ക് കൈമാറുകയായിരുന്നു. കളഞ്ഞു കിട്ടിയ 50,000 രൂപ ഉടമയ്ക്ക് തിരികെ നൽകി ആശുപത്രി ജീവനക്കാരൻ മോഹൻദാസ് മാതൃകയായി.