ആശുപത്രിയുടെ പിഴവ് മൂലം യുവതി ഗർഭിണിയായി
ആശുപത്രിയുടെ പിഴവ് മൂലം യുവതി ഗർഭിണിയായ സംഭവത്തിൽ കുഞ്ഞിന് പ്രതിമാസം പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ശസ്ത്രക്രിയ പിഴവ് മൂലം യുവതി ഗർഭിണിയായ സംഭവത്തിലാണ് അമ്മയ്ക്കും കുഞ്ഞിനും കോടതി നഷ്ടപരിഹാരം വിധിച്ച്. സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും പിഴവ് മൂലം യുവതി വീണ്ടും ഗർഭിണിയാകുകയായിരുന്നു. കന്യാകുമാരി സ്വദേശിനിയായ യുവതിയാണ് ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വീണ്ടും ഗർഭിണിയായതിനെ തുടർന്ന് കോടതിയിൽ പരാതി നൽകിയത്. യുവതിയുടെ പരാതി പരിഗണിച്ച കോടതി നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. കുട്ടിക്ക് 21 വയസാകുന്നത് വരെ മാസം പതിനായിരം രൂപയും അമ്മയ്ക്ക് മൂന്ന് ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു. കൂടാതെ കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് പൂർണ്ണമായും സംസ്ഥാന സർക്കാർ തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.