നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു.. അയല്‍വാസികൾ കണ്ടതോടെ…
നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. 28 കാരനായ മഥുര സ്വദേശി സോൻവീറാണ് അറസ്റ്റിലായത്. ഇയാള്‍ നായയെ തെരുവില്‍ നിന്ന് പിടികൂടി വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ അയൽക്കാരായ ദമ്പതികൾ സംഭവം ശ്രദ്ധിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. ഇതോടെ ആള്‍ക്കൂട്ടം തടിച്ചുകൂടി. ജനക്കൂട്ടത്തെ കണ്ടതോടെ സോൻവീർ നായയെ മൂന്നാമത്തെ നിലയിൽ കൊണ്ടുപോയി താഴേക്ക് എറിഞ്ഞു.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. സോൻവീര്‍ ഗ്രേറ്റര്‍ നോയിഡയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ പൊലീസെത്തി സോന്‍വീറിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത (മൃഗങ്ങളോടുള്ള ക്രൂരതക്കെതിരായ 1960ലെ നിയമം), പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം (സെക്ഷന്‍ 377) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ നായ ഇപ്പോൾ ചികിത്സയിലാണ്. നായയുടെ കഴുത്തില്‍ കോളറുണ്ടായിരുന്നു. എന്നാൽ ആരാണ് നായയുടെ ഉടമസ്ഥനെന്ന് വ്യക്തമല്ല.