അച്ഛന് ഹൃദയാഘാതം.. ഉടൻ ഹോസ്പിറ്റലിലെത്തിക്കണം… കാമുകി വിളിച്ചുവരുത്തിയ യുവാവിന്റെ ജനനേന്ദ്രിയം….
പിതാവിന് ഹൃദയാഘാതമാണെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞ് കാമുകി വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ യുവാവിൻ്റെ ജനനേന്ദ്രിയം കാമുകിയുടെ ബന്ധുക്കൾ മുറിച്ചു മാറ്റി. ലെെംഗികാവയവം നഷ്ടപ്പെട്ട യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഹാറിലെ മുസാഫർപൂരിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.പിതാവിന് ഹൃദയാഘാതമെന്നു പറഞ്ഞാണ് കാമുകി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്. കാമുകിയുടെ വീട്ടിലെത്തി കൊടും ക്രൂരതയ്ക്ക് ഇരയായ യുവാവ് അവിടെ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൻ്റെ മകനും പ്രതിയുടെ മകളും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്ന് യുവാവിൻ്റെ അച്ഛൻ പറയുന്നു. ഈ പ്രണയത്തിനോട് യുവതിയുടെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ യുവാവിന് പെൺകുട്ടിയുടെ ഫോൺ വരികയായിരുന്നു. ഈ സമയം യുവാവ് ജിമ്മിൽ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു എന്നാണ് വിവരം.പെൺകുട്ടിയുടെ ഫോൺ എത്തിയതോടെ യുവാവ് ജിമ്മിൽ പോകുന്നത് അവസാനിപ്പിച്ച് പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. അവിടെ യുവാവിനെ കാത്തിരുന്നത് പെൺകുട്ടിയുടെ പിതാവും സഹോദരനുമായിരുന്നു. പെൺകുട്ടിയുടെ സഹോദരൻ യുവാവിനെ അവിടെ വച്ച് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. ഈ ക്രൂരത നടക്കുന്ന സമയത്ത് പെൺകുട്ടിയുടെ അച്ഛനും അമ്മയും സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. യുവാവിനെ ക്രൂരമായി മർദ്ദിച്ച പെൺകുട്ടിയുടെ സഹോദരൻ യുവാവിൻ്റെ സ്വർണ ചെയിൻ, മോതിരം, മൊബൈൽ ഫോൺ എന്നിവ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയ യുവാവിൻ്റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.