‘കളർ പെൻസിൽ കൂട്ടുകാരന് കൊടുക്കണം’.. കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ 13 കാരനെ…

തിരുവനന്തപുരം: കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ 13 കാരനെ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു.

കാട്ടാക്കട ആനകോട് അനുശ്രീയിൽ അനിൽകുമാറിന്റെ മകൻ ഗോവിന്ദ് എന്ന കുട്ടിയെ ഇന്ന് പുലർച്ചെ മുതലാണ് കാണാതായത്. 8 ‌എ ക്ലാസിലെ സുഹൃത്തിനു കളർ പെൻസിലുകൾ നൽകണമെന്നും ഞാൻ പോകുന്നു എന്നും കത്തെഴുതി വച്ചാണ് കുട്ടി പോയിരുന്നത്. പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടയും ചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പുലർച്ചെ 5.30 നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കാട്ടാക്കട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കെ.എസ്.ആര്‍.ടി.സി ബസിൽ നിന്ന് കണ്ടെത്തിയത്.

Related Articles

Back to top button