അവൾ നഴ്സാണ്… ഒരു കുഞ്ഞുമുണ്ട്….കേസ് കൊടുക്കണമോ ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആളാണ് സുപ്രിയ മേനോൻ. ആദ്യകാലത്ത് നടൻ പൃഥ്വിരാജിന്റെ ഭാ​ര്യയെന്ന പേരിൽ അറിയപ്പെട്ട സുപ്രിയ ഇന്ന് മലയാള സിനിമയിലെ മുൻനിര നിർമാതാവ് കൂടിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന കമ്പനിയിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തി സക്സസ്ഫുൾ ആയി കൊണ്ടുപോകുന്നതിൽ മുഖ്യപങ്ക് സുപ്രിയയുടേതാണ് എന്ന കാര്യത്തിൽ തർക്കമില്ല. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചൊരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തന്നെ സൈബർ ബുള്ളിയിം​ഗ് ചെയ്യുന്ന ആളെ താൻ കണ്ടെത്തിയെന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റുകൾ ചെയ്തുവെന്നും ശേഷമാണ് താൻ അവരെ കണ്ടെത്തിയതെന്നും സുപ്രിയ പറയുന്നു. ആളൊരു നഴ്സ് ആണെന്നും ഒരു കുഞ്ഞു കുട്ടിയുണ്ടെന്നും പറഞ്ഞ സുപ്രിയ അവർക്കെതിരെ കേസ് കൊടുക്കണമോ അതോ പബ്ലിക്കായി അവരെ അവതരിപ്പിക്കണമോ എന്നും ചോദിക്കുന്നുണ്ട്.

Related Articles

Back to top button