ഓണം ബമ്പറിന് പിന്നാലെ പൂജാ ബമ്പർ.. ഒന്നാം സമ്മാനം…

തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ പുതിയ ബമ്പർ പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്. ഈ വർഷത്തെ പൂജാ ബമ്പർ ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ.എൻ ബാല​ഗോപാൽ നിർവഹിച്ചു. ഇത്തവണ പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 10 കോടി ആയിരുന്നു.

ടിക്കറ്റ് വിലയിലും വർദ്ധനവ് ഉണ്ട്. 300 രൂപയാണ് ഇത്തവണ പൂജാ ബമ്പർ ടിക്കറ്റ് വില. കഴിഞ്ഞ വർഷം ഇത് 250 രൂപ ആയിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേർ‌ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ(ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്), മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം(ഒരു പരമ്പര). അഞ്ചാം സമ്മാനം 2 ലക്ഷം. കൂടാതെ 5000,1000,500,300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. നവംബര്‍ 22ന് നറുക്കെടുപ്പ് നടക്കും.

Related Articles

Back to top button