ചുമ്മാ ചൂണ്ടയിട്ട് ഇരുന്നതാ..എന്തോ കൊളുത്തി… കിട്ടിയത്….
വാടാനപ്പള്ളി: ഒഴിവു ദിവസം നോക്കി ഞായറാഴ്ച രാവിലെ ചൂണ്ടയുമായി തമ്പാൻകടവ് ബീച്ചിൽ എത്തിയതായിരുന്നു. കടലോരത്ത് നിന്നാണ് ചൂണ്ടയിട്ടത്. ചെറുമത്സ്യങ്ങളെ പ്രതീക്ഷിച്ച് കടലിൽ ചൂണ്ടയിട്ടു, കുടുങ്ങിയത് ഭീമൻ പുള്ളി തിരണ്ടി. തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലോരത്ത് നിന്ന് ചൂണ്ടയിട്ട് മത്സ്യം പിടിച്ചിരുന്ന സുഹൃത്തുക്കളായ അശ്വിൻ, വിഷ്ണു, ജിതിൻ എന്നിവരുടെ ചൂണ്ടയിലാണ് ഭീമൻ തിരണ്ടി പെട്ടത്.
ചെറു മീനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വമ്പൻ മത്സ്യം ചൂണ്ടയിൽ കൊത്തിയത്. തുടർന്ന് ചൂണ്ട വലിച്ചിട്ടും മത്സ്യം കരയിലേക്ക് എത്തിക്കാൻ പ്രയാസപ്പെട്ടു. തുടർന്ന് മൂന്നുപേരും വളരെ പാടുപെട്ട് വളരെ നേരത്തിന് ശേഷം മത്സ്യത്തെ വലിച്ച് കരക്ക് കയറ്റിയപ്പോഴാണ് പുള്ളി തിരണ്ടിയാണെന്ന് മനസിലായത്. 80 കിലോയോളം തൂക്കമുണ്ട്. തുടർന്ന് ചേറ്റുവ ഹാർബറിൽ കൊണ്ടുപോയി വിൽപ്പന നടത്തി.