വിവാഹത്തിനിടെ വരൻ മോഷണക്കേസിൽ അറസ്റ്റിലായി… വധുവിനെ….
വിവാഹത്തിന് തൊട്ടുമുൻപ് വരനെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണക്കേസിൽ വരൻ അറസ്റ്റിലായതോടെ വധുവിനെ വരന്റെ ചേട്ടൻ സ്വന്തമാക്കി. കല്യാണപന്തലിൽ പോലീസ് എത്തിയതും വരനെ അറസ്റ്റ് ചെയ്‌തിട്ടും വധുവിന്റെ വീട്ടുകാർ പ്രശ്നമുണ്ടാക്കി. തുടർന്ന് വിവാഹം മുടങ്ങാതിരിക്കാൻ രണ്ട് വീട്ടുകാരും ചേർന്ന് വധുവിനെ യുവാവിന്റെ ചേട്ടനെ കൊണ്ട് വിവാഹം കഴിപ്പിച്ചു.
മദ്യശാലയിൽ നിന്നും കാന്റീനിൽ നിന്നുമായി 35 പെട്ടി മദ്യവും മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിലെ പ്രതിപട്ടികയിൽ യുവാവിന്റെ പെരുമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിൽ, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു മോട്ടോർ സൈക്കിളും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഉത്തർപ്രദേശിലെ അലിഗഡിൽ ആണ് സംഭവം.