അന്യപുരുഷന്മാരുമായുള്ള ശാരീരികബന്ധം.. ഭർത്താവ് അറിഞ്ഞാൽ ഉപേക്ഷിക്കുമോ എന്ന ഭയം… പീഡന നാടകം നടത്തി 25 കാരി…. ഒടുവിൽ.….

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കണ്ടെത്തി. യുവാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് 25 കാരി പീഡന നാടകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കാനിറങ്ങിയ തന്നെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയും നഗ്നയായി റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് യുവതി പറഞ്ഞിരുന്നത്. പ്രതികൾ തന്നെ മർദിച്ചെന്നും താൻ മാനസികരോഗിയാണെന്ന് കരുതി ആരും സഹായിച്ചില്ലെന്നും യുവതി ആക്ഷേപിച്ചു. യുവതി നഗ്നയായി റോഡരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

കസ്റ്റഡിയിലെടുത്ത യുവാക്കളെയും യുവതിയെയും ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പീഡന കഥ പുറത്തായത്. മൊബൈൽ ഫോണിലെ കോൾ റെക്കോർഡിംഗിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം യുവതി അവരുമായി സംസാരിച്ചതായും പണത്തിനായി കണ്ടുമുട്ടാൻ സമ്മതിച്ചതായും കണ്ടെത്തി. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. രാത്രി തങ്ങൾക്കൊപ്പം ചെലവഴിക്കാൻ യുവാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന് തർക്കമുണ്ടായി. വീട്ടിലേക്ക് മടങ്ങണമെന്ന് യുവതി വാശിപിടിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. തുടർന്ന് യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ച് വീടിന് പുറത്തിറങ്ങി കൂട്ടബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് വഴിയാത്രക്കാരനോട് സഹായം തേടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്യപുരുഷന്മാർക്കൊപ്പം പോയതറിഞ്ഞാൽ ഭർത്താവ് ഉപേക്ഷിച്ചു പോകുമോയെന്ന ഭയത്തിലായിരുന്നു പെൺകുട്ടി ഈ നാടകം കളിച്ചതെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button