രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കുമോ ? കണ്ണുതള്ളിപ്പോയി കെ.സിയുടെ മറുപടി കേട്ട്…..

കോട്ടയം: പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ ‘ഇന്ത്യ’ മുന്നണിയുടെ 2024 ലെ പദ്ധതികളും സാധ്യതയും വിവരിച്ച് ഐ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ‘ഇന്ത്യ’ മുന്നണിയായി രാജ്യത്ത് ഒന്നിച്ച് നിൽക്കുന്ന സി പി എമ്മും കോൺഗ്രസും കേരളത്തിലും 2024 ൽ ഒന്നിച്ച് മത്സരിക്കുമോ എന്നതായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.കോൺഗ്രസും സി പി എമ്മും കേരളത്തിൽ ഒന്നിച്ചു മൽസരിക്കുക പ്രായോഗികമല്ലെന്നായിരുന്നു കെ സി യുടെ മറുപടി. അത്തരമൊരു മത്സരത്തിന് സി പി എമ്മും തയാറാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. രാഹുൽ ഗാന്ധി കേരളത്തിൽ വീണ്ടും മൽസരിക്കുമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. രസകരമായ ഉത്തരമായിരുന്നു കെ സി ഇതിന് നൽകിയത്. രാഹുൽ ഗാന്ധിയെ കേരളം എതിരില്ലാതെ അടുത്ത തവണ വിജയിപ്പിക്കട്ടെ എന്നായിരുന്നു കെ സി വേണുഗോപാൽ പറഞ്ഞത്. എന്നാൽ രാഹുൽ കേരളത്തിൽ മത്സരിക്കുമോയെന്ന കാര്യം അദ്ദേഹം ഉറപ്പിച്ച് വ്യക്തമാക്കിയതുമില്ല. ആര് എവിടെ മൽസരിക്കണം എന്ന് കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും കെ സി വിവരിച്ചു. 2024 ൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ‘ഇന്ത്യ’ നരേന്ദ്ര മോദിയെ താഴെയിറക്കുമെന്നും വേണുഗോപാൽ പ്രതീക്ഷ പ്രകടിപ്പിച്ചു.പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയും വേണുഗോപാൽ പങ്കുവച്ചു. പുതുപ്പള്ളിയിൽ സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് മുൻകൂർ ജാമ്യം എടുത്തു കഴിഞ്ഞു. സർക്കാരിന്റെ ചെയ്തികൾക്കും ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപങ്ങൾക്കുമുള്ള മറുപടിയാവും പുതുപ്പള്ളിയിലെ ഓരോ വോട്ടും. നന്മ തൊട്ടു തീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയത്തിനെതിരെ ജനം പ്രതികരിക്കും. ഉമ്മൻ ചാണ്ടിക്ക് ചികിത്സ കിട്ടിയില്ലെന്ന പ്രചാരണം ക്രൂരമാണ്. ഇതിനുള്ള തിരിച്ചടിയാകും ജനവിധി. ഒരു ഓഡിയോ ക്ലിപ്പും ജനങ്ങളെ സ്വാധീനിക്കില്ല. ഏറ്റവും കൂടുതൽ വോട്ട് പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടുക ഗോവിന്ദൻ മാഷിന്റെ പെട്ടിയിൽ നിന്നാകും. എല്ലാ പാർട്ടികളിൽ നിന്നുമുള്ള വോട്ട് പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Back to top button