കണ്ടിയൂരിൽ വീടിന് തീപിടിച്ചു, ഗ്രഹനാഥൻ വെന്തുമരിച്ചു
മാവേലിക്കര- കണ്ടിയൂരിൽ വീടിന് തീപിടിച്ച് ഗ്രഹനാഥൻ വെന്തുമരിച്ചു. കണ്ടിയൂർ മുടിയൂർ ചരുവുവിളയിൽ ഗോപിനാഥൻ (85) ആണ് മരിച്ചത്. വൈകിട്ട് 5 മണിയോടെയാണ് അപകടം ഉണ്ടായത്. ഗോപിനാഥന്റെ മുറിക്കാണ് തീപിടിച്ചത്. മകന്റെ വീട്ടിലാണ് താമസ്സിച്ചിരുന്നത്. മകനും കുടുംബവും തട്ടരമ്പലത്തിലുള്ള കടയിൽ പോയിരിക്കുകയായിരുന്നു. ഗോപിനാഥന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാധമിക നിഗമനം. മാവേലിക്കര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.