കാമുകിയുമായി ദീര്‍ഘനേരം ചുംബിച്ചു…. പിന്നാലെ യുവാവിന്‍റെ ചെവിക്ക്….

പലപ്പോഴും കേള്‍ക്കുമ്പോള്‍ നമുക്ക് അവിശ്വസനീയമായി തോന്നുന്ന പല വാര്‍ത്തകളും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമായി പുറത്തുവരാറുണ്ട്. ഇവയുടെയെല്ലാം ആധികാരികത സംബന്ധിച്ച് സംശയങ്ങളുയരാം. എങ്കിലും ചില വിവരങ്ങള്‍ നമുക്ക് പുതുമയുള്ളതിനാല്‍ തന്നെ നാം അവയ്ക്കും അല്‍പം ഇടം നല്‍കാറുണ്ടെന്നതാണ് സത്യം.ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചുകൊണ്ടിരിക്കുന്നൊരു വാര്‍ത്തയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

കാമുകിയുമായി ദീര്‍ഘനേരം ചുംബിച്ചതിന് പിന്നാലെ യുവാവിന്‍റെ ചെവിക്ക് പ്രശ്നം പറ്റിയെന്നതാണ് വാര്‍ത്ത. കേള്‍ക്കുമ്പോള്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത് അവിശ്വസനീയമായി തോന്നാം. എന്നാല്‍ മുമ്പും ഇതുപോലുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട് എന്നതാണ് വാസ്തവം. 2008ലാണ് ചൈനയില്‍ തന്നെ ഇങ്ങനെയൊരു സംഭവമുണ്ടായത്. അന്ന് ഒരു യുവതിക്കായിരുന്നു ഇങ്ങനെ സംഭവിച്ചത്. ഏറെ വൈകാരികമായി ആവേശപൂര്‍വം ചുംബിക്കുമ്പോള്‍ അത് ചെവിക്കുള്ളിലെ മര്‍ദ്ദത്തില്‍ വ്യതിയാനം വരുത്തുമത്രേ. ഇതിന് പുറമെ പങ്കാളിയില്‍ നിന്നുള്ള ആഴത്തിലുള്ള നിശ്വാസം ചെവിയില്‍ തുളച്ചുകയറുകയും കൂടിയാകുമ്പോള്‍ ചെവിക്കല്ലില്‍ ചെറിയ സുഷിരങ്ങള്‍ വീഴ്ത്തുകയാണത്രേ ചെയ്യുന്നത്.

Related Articles

Back to top button