എതിർക്കുന്നവരെ ഇല്ലാതാക്കാൻ പട്ടിക തയ്യാറാക്കിയുള്ള പ്രവർത്തനം…പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേര്.. പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും…

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950ഓളം ആളുകളുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. ഹൈക്കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു ജില്ലാ ജഡ്ജിയും ഇക്കൂട്ടത്തിലുണ്ടെന്നും എൻഐഎ പറയുന്നു. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ,റിയാ സുദീന്‍, അൻസാർ കെ പി,സഹീർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്

2022 ഡിസംബറിൽ പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിറാജുദ്ദീൽ നിന്ന് 240 പേരുടെ പട്ടിക പിടിച്ചെടുത്തതായി എൻഐഎ അവകാശപ്പെട്ടു. ആലുവ പെരിയാർവാലിയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നിന്ന് ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട അഞ്ചുപേരുടെ പേരുകൾ കൂടി കിട്ടി. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്ന് 500 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. പെരിയാ‌ർ വാലിയിൽ നിന്ന് പെരിയാർവാലിയിൽ നിന്ന് 232 പേരുടെ പട്ടികയും കിട്ടിയതായി എൻഐഎ കോടതയിൽ നൽകിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. എതിർക്കുന്നവരെ ഇല്ലാതാക്കാൻ അവരുടെ പട്ടിക തയ്യാറാക്കിയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്

Related Articles

Back to top button