ബ്രിട്ടീഷുകാർ നട്ടുവളർത്തിയ 95 വർഷം പഴക്കമുള്ള തേക്ക് തടികൾ ലേലത്തിന്…മോഹവില പ്രതീക്ഷിച്ച് വനംവകുപ്പ്…..

ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വർഷം പഴക്കമുള്ള തേക്ക് തടികൾ നിലമ്പൂരില്‍ ലേലത്തിന്. അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ നാളെയും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക. 1930 ൽ നെല്ലിക്കുത്ത് പ്ലാൻ്റേഷനിൽ ബ്രിട്ടീഷുകാർ നട്ട് പരിപാലിച്ച തേക്കുകൾ. 95 വർഷത്തോളം പഴക്കമുള്ള തടികൾ ഓരോന്നും നിലമ്പൂർ തേക്കിൻ്റെ പ്രൗഢി വിളിച്ചോടുന്നതാണ്. സ്വർണ്ണ വർണ്ണത്തിലുളള നിലമ്പൂർ തേക്കിൻ തടികൾ പഴയ കാലത്തേതുപോലെ തന്നെ ഇത്തവണയും മോഹവിലക്ക് തന്നെ വില്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ബി കയറ്റുമതി ഇനത്തിൽപ്പെട്ട തേക്ക് തടികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 318 ഘനമീറ്റർ തേക്ക് തടികളാണ് നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ ലേലത്തിനായി ഒരുക്കിയിരിക്കുന്നത്. 

Related Articles

Back to top button