ബൈക്ക് യാത്രക്കാരന്‍ റോഡിൽ പൊതി ഉപേക്ഷിച്ചുപോയി.. പിന്നാലെ എത്തിയ കാർ നാട്ടുകാരെ കണ്ട് നിർത്താതെ പോയി.. പരിശോധിച്ചപ്പോള്‍…
വടകര ആയഞ്ചേരിയില്‍ നിന്ന് 95 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി. ബൈക്ക് യാത്രക്കാരന്‍ ഉപേക്ഷിച്ച പൊതി പരിശോധിച്ചപ്പോളാണ് രാസലഹരിയാണെന്ന് കണ്ടെത്തിയത്. രാസലഹരി കൈമാറാനായി പൊതി ഉപേക്ഷിച്ചതാണെന്നാണ് സൂചന. ബൈക്ക് യാത്രക്കാരന്‍ പൊതി ഉപേക്ഷിച്ച ഉടന്‍ സമീപത്തേക്ക് ഒരു കാര്‍ വന്നു. എന്നാല്‍ നാട്ടുകാരെ കണ്ട് നിര്‍ത്താതെ പോയി എക്സൈസ് കേസ്സെടുത്തു.ആരേയും പിടികൂടിയിട്ടില്ല.