ചക്ക വീണ് 9 വയസുകാരിക്ക് ദാരുണാന്ത്യം…
മലപ്പുറത്ത് ചക്ക വീണ് 9 വയസുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിഷ തസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടുവയസുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.കാസര്‍കോട് നെക്രാജ പിലാങ്കട്ട വെള്ളൂറടുക്കയിലാണ് സംഭവം. സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്.