9 വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

അമ്പലപ്പുഴ: 9 വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്‌ 4-ാം വാർഡ് വണ്ടാനം മുക്കയിൽ ഷിഹാബിൻ്റെ മകൻ മുഹമ്മദ് സാലി (9) നാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് വൈകിട്ട് 6 -30ഓടെ വീടിന് സമീപത്ത് നിൽക്കുമ്പോൾ തെരുവുനായ ചാടി ദേഹത്ത് വീഴുകയും കാലിൻ്റ തുടഭാഗത്ത് ആഴത്തിൽ കടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കൾ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രദേശത്ത് 2 ആഴ്ച്ച മുമ്പ് ഒരുപോത്തും, പശു കിടാവും തെരുവ് നായ ആക്രമണത്തിൽ ചത്തിരുന്നു.

Related Articles

Back to top button