85 കാരിയെ ബലാത്സംഗത്തിന് ഇരയാക്കി 28 കാരൻ.. ചുണ്ടുകൾ ബ്ലേഡ് കൊണ്ട് മുറിച്ചു…

85കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി 28 കാരൻ. തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് ആക്രമിച്ചത്. സംഭവത്തിൽ 28കാരനായ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികയുടെ ചുണ്ട് അക്രമി ബ്ലേഡ് കൊണ്ട് മുറിച്ചു, സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

ഡൽഹിയിൽ ഷുകുര്‍പുര്‍ പ്രദേശത്ത് ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന വയോധികയെ ആകാശ് ബലാത്സംഗം ചെയ്തു. ഇയാള്‍ വയോധികയെ മര്‍ദിക്കുകയും ചുണ്ട് ബ്ലേഡ് കൊണ്ട് മുറിക്കുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു. ഇവര്‍ ചികിത്സയിലാണ്. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയായ സ്വാതി മലിവാള്‍ സമൂഹ മാധ്യമമായ എക്സില്‍ അതിക്രൂരമായ സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവെച്ചു.

സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സിറ്റി പൊലീസിന് നോട്ടീസ് അയച്ചു. എഫ്ഐആറിന്‍റെ പകര്‍പ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സെപ്തംബർ അഞ്ചിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണം. ജില്ലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെ പട്ടിക പൊലീസിന്‍റെ പക്കലുണ്ടോയെന്ന് സ്വാതി മലിവാള്‍ ആരാഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും ഡിസിഡബ്ല്യു ആവശ്യപ്പെട്ടു.

Related Articles

Back to top button