8000 ത്തിലേറെ ഹയർ സെക്കൻ്ററി അധ്യാപകരുടെ ശമ്പളം മുടങ്ങി……
സംസ്ഥാനത്ത് 8000ത്തിലേറെ ഹയർ സെക്കന്ററി അധ്യാപകരുടെ ശമ്പളം മുടങ്ങിയതായി റിപ്പോർട്ട്. ട്രാൻസ്ഫർ പട്ടികയിൽ ഉൾപ്പെട്ട അധ്യാപകരുടെ ശമ്പളമാണ് മുടങ്ങിയത്. ട്രാൻസ്ഫർ ചോദ്യം ചെയ്ത് ഇവർ ഹൈക്കോടതിയിൽ എത്തിയിരുന്നു. കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പാർക്ക് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണം. ഇനി പതിനൊന്നാം തീയതിയാണ് കേസ് പരിഗണിക്കുന്നത്.