80 കോടി രൂപ നികുതിയടച്ച് വിജയ്..ഷാരൂഖും മോഹൻലാലും ഉൾപ്പടെ മറ്റു താരങ്ങൾ അടച്ചത് എത്രയെന്നോ?…

വരുമാനത്തില്‍ മുന്നിലുള്ളവരാണ് സിനിമാ താരങ്ങള്‍ .അതുപോലെ തന്നെ നികുതി അടക്കുന്നവരിലും മുൻനിരയിലാണ് ഇവര്‍. രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടയ്‍ക്കുന്ന സിനിമാ താരം ഷാരൂഖ് ആണ്.നടൻ ഷാരൂഖ് ഇത്തവണ 92 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നത്. തമിഴകത്തിന്റെ വിജയ് ഇത്തവണ 80 കോടി രൂപയാണ് നികുതിയടച്ചത് എന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനാകട്ടെ ആകെ 71 കോടി രൂപയും നികുതി അടച്ചു. നടൻ സല്‍മാൻ ഇത്തവണ 75 കോടി രൂപ നികുതി അടച്ചിട്ടുണ്ട്. അജയ് ദേവ്‍ഗണ്‍ ആകെ 42 കോടിയും, രണ്‍ബിര്‍ കപൂർ 36 കോടി രൂപയും നികുതി അടച്ചിട്ടുണ്ട്.

ഹൃത്വിക് റോഷൻ ഇത്തവണ 28 കോടി രൂപയാണ് നികുതി അടച്ചതെന്നാണ് റിപ്പോര്‍ട്ട്. അവതാരകൻ കപില്‍ ശര്‍മ 26 കോടി രൂപയും നികുതി അടച്ചിട്ടുണ്ട് .കരീന കപൂറാകട്ടെ ആകെ 20 കോടിയാണ് നികുതി അടച്ചത്. ഷാഹിദ് കപൂര്‍ ആകെ 14 കോടിയാണ് നികുതി അടച്ചത്.മലയാളത്തിന്റെ മോഹൻലാലാലും ഇത്തവണ നികുതിദായകരില്‍ താരങ്ങളില്‍ മുന്നിലുണ്ട്. നടൻ മോഹൻലാലും ആകെ 14 കോടിയാണ് അടച്ചിരിക്കുന്നത്. കൈറ അദ്വാനി 12 കോടി,കത്രീന കൈഫ് 11 കോടി, ആമിര്‍ ഖാൻ 10 കോടി എന്നിങ്ങനെയാണ് റിപ്പോർട്ട്.എന്തായാലും വലിയ തുകയാണ് മിക്ക താരങ്ങളും നികുതിയായി അടച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button