8 പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ..ഉറവിടം കണ്ടെത്താനായില്ല….

നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിലെ എട്ട് പേർക്കു കൂടി കോളറ ലക്ഷണങ്ങളുണ്ടെന്ന് അധികൃതർ.21പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആകെ ചികിത്സയിലുള്ളത്.അതേസമയം കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോ​ഗ്യ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.

ആരോ​ഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാ​ഗവും സ്ഥാപനത്തിൽ പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു.സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നി​ഗമനത്തിലാണ് ആരോ​ഗ്യ വകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിൾ ഉൾപ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോ​ഗ്യ വകുപ്പ് വിശ​ദ പരിശോധന നടത്തിയത്.

Related Articles

Back to top button