8 എയർ കണ്ടിഷണറുകൾ ഓൺ ചെയ്തിട്ടും തണുപ്പില്ല…. പരിശോധിച്ചപ്പോൾ ചെമ്പ് പൈപ്പ് മോഷ്ടിച്ച നിലയിൽ…. 3 പേർ അറസ്റ്റിൽ….
കോഴിക്കോട്: ഇഎംഎസ് സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തിലെ എയര്‍ കണ്ടീഷണറുകളില്‍ നിന്ന് ചെമ്പ് പൈപ്പ് മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ശിവ(23), പുതിയങ്ങാടി സ്വദേശി സഫാദ്(23), മാവൂര്‍ സ്വദേശി കൃഷ്ണകുമാര്‍ എന്നിവരെയാണ് കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സ്ഥാപനത്തിലെ എട്ട് എ സികളിലെ കമ്പികളാണ് മോഷ്ടിച്ചത്. സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇവരെ തിരിച്ചറിഞ്ഞ അന്വേഷണ സംഘം വിവിധയിടങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ നഗരത്തിലെ ആക്രിക്കടയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.