തൃശൂർ കേച്ചേരിയിൽ 750 ഭക്ഷ്യക്കിറ്റുകൾ പിടികൂടി; സ്ഥാപനം ബിജെപി നേതാവിന്റെ സഹോദരന്റെതെന്ന് ആരോപണം

സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ തൃശ്ശൂരിൽ വീണ്ടും കിറ്റ് വേട്ട. കേച്ചേരിയിലെ ഒരു അച്ചാർ നിർമ്മാണ കമ്പനിക്കുള്ളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ നിരവധി ഭക്ഷ്യക്കിറ്റുകളാണ് കണ്ടെത്തിയത്. എൽഡിഎഫ് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് അച്ചാർ കമ്പനിക്കുള്ളിലെ കിറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ബിജെപി നേതാവിന്റെ അനിയന്റെതാണ് അച്ചാർ കമ്പനിയെന്നാണ് ആരോപണം.
അച്ചാർ കമ്പനിയിൽ അസാധാരണമായി വാഹനങ്ങൾ വന്നുപോകുന്നത് കണ്ട് സംശയം തോന്നിയ എൽഡിഎഫ് പ്രവർത്തകർ വിവരം നേതാക്കളെ അറിയിക്കുയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അരി, സോപ്പ്, പരിപ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ തുടങ്ങിയ അവശ്യസാധനങ്ങൾ അടങ്ങിയ വലിയ കിറ്റുകൾ അവിടെ പാക്ക് ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കമ്പനിക്ക് പുറത്ത് ചാക്ക് കണക്കിന് അരി ലോഡ് ഇറക്കിയിട്ടിരുന്നതായും, ടെമ്പോ വാനുകളിൽ ഇവ കടത്താൻ ശ്രമിച്ചതായും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.



