കൊച്ചിയിൽ 75കാരൻ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തു..സ്വമേധയാ കേസെടുത്ത് ദേശീയ പട്ടികവർഗ കമ്മീഷൻ…

കൊച്ചിയിൽ ഒഡിഷ സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഇടപെടലുമായി ദേശീയ പട്ടികവർഗ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് തേടി. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോർട്ട് നൽകണമെന്നാണ് പട്ടികവർഗ കമ്മീഷന്‍റെ നോട്ടീസിൽ പറയുന്നത്.പ്രതിയായ എഴുപത്തിയഞ്ചുകാരൻ ശിവപ്രസാദ് ഒളിവിലാണ്. കൊച്ചിയിലെ ഒരു വീട്ടിൽ ജോലിക്ക് നിന്ന ഒഡീഷ സ്വദേശിനിയായ പട്ടികവർഗ വിഭാഗത്തിൽ പെട്ട യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഒക്ടോബർ 17 ന് മരട് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ പട്ടിക വർഗ കമ്മീഷന്‍റെ ഇടപെടൽ.

Related Articles

Back to top button