ലൈംഗികാതിക്രമം; ജിഎസ്ടി ജോയിന്റ് കമ്മീഷണർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം

തൊഴിലിടത്ത് ലൈംഗികാതിക്രമമെന്ന പരാതിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. ജിഎസ്ടി വകുപ്പ് തൃശൂർ ജില്ലാ ജോയിന്റ് കമ്മീഷണർ എ.വി സുരേഷിനെതിരെയാണ് പരാതി. എ.വി സുരേഷിനെ സർവീസിൽ നിന്ന് മാറ്റി നിർത്തി തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ കമ്മിറ്റി നിർദ്ദേശം നൽകിയിരിക്കുന്നത്.



