കൊല്ലത്ത് സൂപ്പർ മാർക്കറ്റിൽ വൻ ലഹരിവേട്ട.. 700 കിലോ ലഹരി വസ്തുക്കൾ പിടികൂടി…

കൊല്ലത്ത് എക്സൈസ് വിഭാഗം അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ സൂപ്പർമാർക്കറ്റിൽ നിന്നും 700 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. കടയ്ക്കൽ-കുമ്മിൾ റോഡിലെ പനമ്പള്ളി സൂപ്പർമാർക്കറ്റിൽ നിന്നാണ് നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയത്.

പിടികൂടിയ ലഹരി വസ്തുക്കളുടെ വിപണിവില ഏകദേശം 10 ലക്ഷം രൂപയാകും.
ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിൻറെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ചടയമംഗലം എക്സൈസ് ഓഫീസുകളിൽ നിരവധി കേസുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button