വയലിൽ പശുവിനെ കെട്ടുന്നതിനിടെ കടന്നലാക്രമണം; 70 വയസുകാരന് ദാരുണാന്ത്യം

ആലുവയിൽ കടന്നൽ കുത്തേറ്റ് 70 വയസുള്ള വൃദ്ധന് ദാരുണാന്ത്യം. കീഴ്മാട് നാലാം വാർഡിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസൻ എന്നയാളാണ് മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രഭാതിനും സുഹൃത്ത് അജിത്തിനും കടന്നൽ കുത്തേറ്റു. ഇന്ന് രാവിലെ 10.30 യോടെ സമീപത്തുള്ള വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കുത്തേറ്റ് കിടന്ന ശിവദാസനെ ഏറെ പണിപ്പെട്ടാണ് മകൻ പ്രഭാതും സമീപവാസികളും ചേർന്ന് സ്ഥലത്ത് നിന്ന് മാറ്റിയത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെയിൻ കോട്ടും ഹെൽമറ്റും ധരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് വെള്ളം ചീറ്റിച്ചാണ് കടന്നലിനെ ഒഴിവാക്കിയത്. കാർഷികവൃത്തി ചെയ്യുന്നയാളാണ് മരണപ്പെട്ട ശിവദാസൻ.

Related Articles

Back to top button