ഏഴു വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

ഉത്തർപ്രദേശിലെ ലഖ്നൗലിൽ ഞായറാഴ്ച വൈകുന്നേരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള റഹിമാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തരൗണ ഗ്രാമത്തിൽ ഏഴുവയസ്സുകാരിയെ തെരുനായക്കൾ കടിച്ചുകൊന്നു. തെരുവ് നായ്ക്കൾ പെൺകുട്ടിയെ കൂട്ടത്തോടെ കടിച്ചുകീറി കൊന്നതായാണ് വിവരം. കർഷകനായി ദിലീപ് കഷ്യാപിന്‍റെ മകൾ അൻഷിക വിശ്വകർമയാണ് അതിദാരുണാമായി മരിച്ചത്.

തരോണ ഗ്രാമത്തിലെ വീട്ടിൽ നിന്ന് 150 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ പെൺകുട്ടി ഒറ്റയ്ക്ക് വിസർജനത്തിനായി കുറ്റിക്കാട്ടിലേക്ക് പോയതായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കി.

സംഭവത്തിന്റെ ക്രൂരതയിൽ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി എന്നാണ് റിപ്പോർട്ട്. മൂന്ന് സഹോദരങ്ങളിൽ ഏറ്റവും ഇളയവളായിരുന്നു അൻഷിക. വൈകുന്നേരം അവർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും താമസിയാതെ കുടുംബത്തെ മരണവാർത്ത അറിയിച്ചതായും അവളുടെ പിതാവ് ദിലീപ് കശ്യപ് പറഞ്ഞു. മൃതദേഹം കണ്ടപ്പോൾ അമ്മ സോണി ബോധരഹിതയായി, മറ്റ് കുടുംബാംഗങ്ങൾ അസ്വസ്ഥരായി. യു.പിയിലെ മുറാദാബാദിൽ ഇക്കഴിഞ്ഞ ജനുവരിയിൽ മൂന്നു വ‍യസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നിരുന്നു.

Related Articles

Back to top button