അയല്‍വാസിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പാഞ്ഞടുത്ത് തെരുവ് നായകൾ..ഏഴ് വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്…
7 year old boy dogs attack
ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം. കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. മലപ്പുറം തെന്നല അറക്കലില്‍ ആണ് സംഭവം. അറക്കല്‍ സ്വദേശി സിദ്ധിക്കിന്റെ മകന് മുഹമ്മദ് ആശിറിനെയാണ് നായക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചത്. അയല്‍വാസിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വീടിന്റെ കാര്‍ പോര്‍ച്ചിലിരുന്ന നായ്ക്കള്‍ കുട്ടിക്ക് നേരെ പാഞ്ഞടുത്തത്. ഇതോടെ ഭയന്ന് നിലവിളിച്ചോടിയ കുട്ടി അടുക്കള ഭാഗത്തേക്കാണ് ഓടിക്കയറിയത്. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ ബഹളംവച്ചതോടെ നായ്ക്കള്‍ പിന്തിരിയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.