വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കാൻ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

അലക്കിയതിനുശേഷം വസ്ത്രങ്ങൾ ഉണക്ക വീട്ടിനുള്ളിൽ ഇടുന്നവരുണ്ട്. ഇത് പലതരം പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.നനഞ്ഞ വസ്ത്രങ്ങൾ മുറിക്കുള്ളിൽ ഇടുന്നത് വായുവിൽ ഈർപ്പത്തെ കൂട്ടുകയും ഇത് പൂപ്പൽ പോലുള്ള ഫംഗസുകൾ വളരാനുള്ള സാഹചര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സ്ഥിരമായി നനഞ്ഞ തുണികൾ ഉണക്കാൻ ഇടുന്നത് എപ്പോഴും വീടിനുള്ളിൽ ഈർപ്പവും പൂപ്പലും ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു. വെന്റിലേഷൻ തീരെയില്ലാത്ത വീടുകളിൽ പൂപ്പൽ എളുപ്പമുണ്ടാകും.
വീടിനുള്ളിൽ നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാൻ ഇടുമ്പോൾ അതിൽ നിന്നും ദുർഗന്ധം ഉണ്ടാവാൻ കാരണമാകും വസ്ത്രങ്ങൾ ഉണങ്ങിക്കഴിഞ്ഞാലും ഈ ഗന്ധം അതുപോലെ ഉണ്ടാകും. വായു സഞ്ചാരം കുറവുള്ള മുറിയിൽ ആണെങ്കിൽ വസ്ത്രങ്ങൾ ഉണങ്ങാൻ സാധാരണയെക്കാളും സമയമെടുക്കും.

Related Articles

Back to top button