വീട്ടിൽ വളർത്താൻ പറ്റിയ ബുദ്ധിശാലികളായ 7 മൃഗങ്ങൾ ഏതൊക്കെയെന്നോ ?…

മൃഗങ്ങളെ വളർത്തുന്നത് സന്തോഷമുള്ള കാര്യമാണ്. വീട്ടിൽ വളർത്ത് മൃഗങ്ങളുണ്ടെങ്കിൽ സന്തോഷം ലഭിക്കുന്ന കാര്യമാണ്. ഓരോ മൃഗത്തിനും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. ചിലർക്ക് പൂച്ചയെ വളർത്താനാണെങ്കിൽ മറ്റുചിലർക്ക് നായ്ക്കളെ വളർത്തുന്നതായിരിക്കും ഇഷ്ടം. ബുദ്ധിശാലികളായ മൃഗങ്ങളെ വളർത്താൻ താല്പര്യപ്പെടുന്നുവെങ്കിൽ വീട്ടിൽ വളർത്താൻ പറ്റിയ ബുദ്ധിശാലികളായ 7 മൃഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം..
നായ്ക്കൾ
ഒട്ടുമിക്ക വീടുകളിലും വളർത്തുന്നത് നായ്ക്കളെയാണ്. ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ റിട്രീവർ തുടങ്ങിയ ഇനം നായ്ക്കൾ വളരെ സ്മാർട്ടും ബുദ്ധിശാലികളുമാണ്.
പൂച്ചകൾ
ഒറ്റക്ക് നടക്കാൻ ഇഷ്ടമുള്ളവരാണ് പൂച്ചകൾ. അതിനാൽ തന്നെ അവയ്ക്ക് സ്വാതന്ത്ര്യം ആവശ്യമാണ്. പൂച്ചകളെ വളർത്താൻ വളരെ എളുപ്പമാണ്. ബംഗാൾ, സയാമീസ്, വീട്ടിൽ വളർത്തുന്ന ഇനം പൂച്ചകൾ ബുദ്ധിയുള്ളവരാണ്.
മുയലുകൾ
വളരെ സ്മാർട്ടാണ് മുയലുകൾ. മനുഷ്യരുമായി കൂടുതൽ ഇണങ്ങുന്ന മൃഗമാണിത്. പരിശീലനം നൽകിയാൽ എളുപ്പത്തിൽ കാര്യങ്ങൾ പഠിക്കാനും മുയലുകൾക്ക് സാധിക്കും.
തത്തകൾ
വീട്ടിൽ വളർത്താൻ പറ്റിയ പക്ഷികളാണ് തത്തകൾ. കൂടാതെ ഇവയ്ക്ക് ബുദ്ധിയും മറ്റുള്ളവയെക്കാൾ കൂടുതലാണ്. എളുപ്പത്തിൽ വളർത്താൻ പറ്റിയ പക്ഷികളാണ് തത്തകൾ.
ഗിനി പന്നികൾ
വളരെ ചെറുതും ബുദ്ധിശാലികളുമാണ് ഗിനി പന്നികൾ. എളുപ്പത്തിൽ വളർത്താൻ പറ്റിയ ഇവയ്ക്ക്, അവരുടെ ഉടമസ്ഥരുടെ ശബ്ദത്തോട് പ്രതികരിക്കാൻ സാധിക്കും.
കുതിര
വൈകാരിക ബുദ്ധിയും നല്ല ഓർമ്മശക്തിയുമുള്ള മൃഗങ്ങളാണ് കുതിരകൾ. എന്നാൽ ഇതിന് നല്ല രീതിയിലുള്ള പരിപാലനം അത്യാവശ്യമാണ്.