7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോഡ്, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെയും കുട്ടനാട് താലൂക്ക്, പൊന്നാനി താലൂക്ക്, തിരുവല്ല-മല്ലപ്പള്ളി താലൂക്ക്, എന്നീ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.