മദ്യ ലഹരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന 69-കാരിയെ…നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ….

മദ്യ ലഹരിയിൽ 69-കാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശി നജീബ് (29)നെയാണ് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വയോധികയെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിതുര – തൊളിക്കോട് – മലയടി ഉന്നതിയിലാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയാണ് ലൈം​ഗിക ആക്രമണത്തിന് ഇരയായത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നജീമിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രതിയെ റിമാൻ‌റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button