65 കാരിയെ ബലാത്സംഗം ചെയ്ത 29 കാരൻ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു…
65 കാരിയെ ബലാത്സംഗം ചെയ്തതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.മനോജ് ആണ് ഉത്തർപ്രദേശിലെ മഥുരയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ പ്രതി കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ പൊലീസിന് നേരെ വെടിവെച്ചു. സ്വയം പ്രതിരോധത്തിനായി തിരിച്ച് വെടിയുതിർത്തപ്പോളാണ് പ്രതിക്ക് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു .തുടർന്ന് ചികിത്സയിലിരിക്കെയാണ് മനോജ് മരിച്ചത്.
മെയ് 26ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വയോധികക്ക് ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വയോധികയെ ആക്രമിച്ച ശേഷം ആഭരണങ്ങളും കവർന്നെന്നും പരാതിയിലുണ്ട്. പരാതി ലഭിച്ചെങ്കിലും പ്രതി ഒളിവിലായിരുന്നു. വ്യാഴാഴ്ച യമുന എക്സ്പ്രസ് വേയിലെ ജഗദീഷ്പൂർ അണ്ടർപാസിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.