കായംകുളത്ത് പട്ടാപ്പകൽ വീട്ടിനകത്ത് അപരിചിതൻ.. കുളികഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിക്കാൻ.. 65കാരൻ പിടിയിൽ….

കായംകുളത്ത് യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ 65കാരൻ അറസ്റ്റിൽ.കായംകുളം പുതുപ്പള്ളി മനേഷ് ഭവനം വീട്ടിൽ മനോഹരനെ (65) യാണ് അറസ്റ്റ് ചെയ്തത് .പുതുപ്പള്ളി സ്വദേശിനിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. യുവതി കുളിച്ചിട്ട് മുറിയിലേക്ക് വന്ന സമയം പിറകിലൂടെ വന്ന് കട്ടിലിലേക്ക് തള്ളിയിട്ട ശേഷമാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. അപ്രതീക്ഷിതമായി വീടിനകത്ത് കയറിയ മനോഹരനെ കണ്ട് യുവതി ആദ്യം പകച്ചു. പിന്നീട് കടന്ന് പിടിച്ചതോടെ യുവതി ബഹളം വെച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

Related Articles

Back to top button