64-ന്റെ നിറവിൽ മോഹൻലാൽ..പിറന്നാൾ ചുംബനം നൽകി മമ്മൂട്ടി….
മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. കൃത്യം രാത്രി 12 മണിക്ക് മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്.
തന്റെ 360 ആം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അദ്ദേഹം പിറന്നാൾ ആഘോഷിക്കുന്നത്. ഒപ്പം ആരാധകരും പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്.അതേസമയം പിറന്നാൾ ദിനത്തിൽ മോഹൻലാൽ ചിത്രങ്ങളുടെ അപ്ഡേറ്റ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രങ്ങളായ എമ്പുരാൻ, റാം, ബറോസ് എന്നിവയുടെ അപ്ഡേറ്റാണ് പ്രതീക്ഷിക്കുന്നത്.