പ്രകൃതി വിരുദ്ധ പീഢനം..അമ്പലപ്പുഴയിൽ 62 കാരൻ റിമാൻ്റിൽ…
അമ്പലപ്പുഴ: പതിമൂന്നു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈഗിക പീഢനത്തിനിരയാക്കിയ കേസില്‍ വയോധികൻ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് പുന്നപ്ര വല്യാറ കിഴക്ക് വെട്ടിക്കരി ചിറയില്‍ പി.ജെ.എം ഹൗസിൽ ജോൺസൺ (62)നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റുചെയ്തത്.
അടുത്തിടെ മാനസികമായി ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച കുട്ടിയോട് അമ്മ വിവരങ്ങൾ അന്വഷിച്ചപ്പോഴാണ് പീഢനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. മൂന്നു വർഷമായി കുട്ടിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിവന്നിരുന്നതായി പൊലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാൻ്റു ചെയ്തു