5 വര്‍ഷത്തിനിടെ 60 പേര്‍ പീഡിപ്പിച്ചു.. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 18-കാരി.. അഞ്ച് പേര്‍ പിടിയില്‍…
പത്തനംതിട്ട: കായിക താരമായ പതിനെട്ടുകാരിയെ അഞ്ച് വര്‍ഷമായി 60ലേറെ പേര്‍ പീഡിപ്പിച്ചെന്ന് പരാതി. 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നഗ്നന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.
13-ാം വയസുമുതൽ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒരു പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഇത്രയേറെ പ്രതികൾ ഉൾപ്പെടുന്നത് അപൂർവമാണ്.പ്രാഥമിക അന്വേഷണത്തിൽ 62 പേരുണ്ടെന്ന് വ്യക്തമായതായാണ് സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ പ്രതികൾ വെളിവാകാനാണ് സാധ്യത എന്നും പൊലീസ് പറഞ്ഞു. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.